മുംബൈയില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.

വിമാനത്താവളത്തിലെത്തിയ വിമാനം റണ്‍വേയില്‍ നിന്നും 10 അടിയോളം തെന്നിനീങ്ങുകയായിരുന്നു. ശരിയായ രീതിയിലാണ് വിമാനം ലാന്‍ഡിംഗ് നടത്തിയതെന്നും എന്നാല്‍ മോശം കാലാവസ്ഥയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങാന്‍ ഇടയാക്കിയതെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.

വിമാനത്തിനോ യാത്രക്കാര്‍ക്കോ കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top