ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥി അജാസ് ഖാന്‍ അറസ്റ്റില്‍

മുംബൈ: ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ കുറ്റത്തിന് നടനും ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയുമായ അജാസ് ഖാന്‍ അറസ്റ്റില്‍. സമുദായങ്ങള്‍ക്കിടെ ശത്രുത വളര്‍ത്താന്‍ ശ്രമം, മാനനഷ്ടം, വിദ്വേഷ സംസാരം, നിരോധന ഉത്തരവിന്റെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഖര്‍ പൊലീസ് ആണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സമുദായങ്ങള്‍ക്കിടെ ശത്രുത വളര്‍ത്തുന്ന തരത്തില്‍ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്തതിന് അജാസ് ഖാനെ 2019 ജൂലൈയിലും അറസ്റ്റ് ചെയ്തിരുന്നു. നിരോധിത മരുന്നുകള്‍ കൈവശം വെച്ച കുറ്റത്തിന് 2018 ഒക്ടോബറില്‍ ഇയാള്‍ക്കെതിരെ കുറ്റാരോപണം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

Top