Mumbai: 8 killed in fire at Andheri West medical store

മുംബൈ: മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 5.15ഓടെ അന്ധേരി വെസ്റ്റിലെ വയര്‍ലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുന്നുവില്‍പന ശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടരുകയായിരുന്നു. ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്‌നിശമനസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Top