multistrada 1200 enduro

റ്റാലിയന്‍ കമ്പനി ഡുകാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യുറോ ഇന്ത്യയില്‍ അവതരിപ്പിച്ചു. സാഹസികരെ ലക്ഷ്യം വെച്ച് ഇന്ത്യയിലെത്തിയ ഈ ബൈക്കിന് ഡല്‍ഹി എക്‌സ് ഷോറൂമ്മില്‍ 17.44 ലക്ഷം രൂപയാണ് വില.

നിലവില്‍ മുംബൈ, ഡല്‍ഹി, പൂനൈ, ബാഗ്ലൂര്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ഡുക്കാട്ടിയുടെ ഈ പുതിയ ബൈക്ക് ലഭ്യമാക്കിയിട്ടുള്ളത്.

ഡ്യുക്കാട്ടിയുടെ ക്രോസ്സ് ഓവര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ നാലുബൈക്കുകളില്‍ ഒന്നാണിത്. മറ്റ് ബൈക്കുകളേക്കാള്‍ ഓഫ് റോഡ് ശേഷി കൂറച്ചധികം നല്‍കിയാണ് 1200 എന്‍ഡ്യുറോയെ ഇറക്കിയിരിക്കുന്നത്.

അതിനാല്‍ സാഹസിക റൈഡിന് കൂടുതല്‍ ആവേശം പകരുമെന്നതില്‍ സംശയമില്ല.

1,198.4സിസി എല്‍ ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മള്‍ട്ടിസ്ട്രാഡ എന്‍ഡ്യുറോയെ നിലംതൊടാതെ പറക്കാന്‍ സഹായിക്കുന്നത്.
Untitled-1

160ബിഎച്ച്പിയും 136എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിനില്‍ 6സ്പീഡ് ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്.

മുന്നില്‍19 ഇഞ്ച് സ്‌പോക്ക്ഡ് വീല്‍, പിന്നില്‍ 17 ഇഞ്ച് സ്‌പോക്ക്ഡ് വീല്‍, സെമി ആക്ടീവ് ഇലക്‌ട്രോണിക് സസ്‌പെന്‍ഷന്‍, 200 എംഎം വീല്‍ട്രാവല്‍ എന്നീ സവിശേഷതകളാണ് ഈ ബൈക്കിനുള്ളത്.

30 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് ബൈക്കിനുള്ളത് എന്നതിനാല്‍ ഒറ്റത്തവണ നിറച്ചാല്‍ 450 കിലോമീറ്റര്‍ വരെ ബൈക്കില്‍ പറക്കാനാകും എന്ന സവിശേഷതകൂടിയുണ്ട്.

സ്‌പോര്‍ട്ട്, ടൂറിങ്, അര്‍ബന്‍, എന്‍ഡ്യുറൊ എന്നീ നാല് മോഡുകളുള്ള ബൈക്കിന് ഹാന്റ്ഫ്രീ ഇഗ്‌നിഷന്‍,എല്‍ഇഡി ഹെഡ് ലാമ്പ്, 5 ഇഞ്ച് കളര്‍ ഇന്‍സ്ട്രമെന്റ് പാനല്‍, ക്രൂയിസ് കണ്‍ട്രോള്‍,കോര്‍ണറിംഗ് എബിഎസ് എന്നീ സവിശേഷതകളും അടങ്ങിയിട്ടുണ്ട്.

ബ്ലൂടൂത്തോടുകൂടിയ ഡ്യുക്കാട്ടി മള്‍ട്ടിമീഡിയ സംവിധാനം ഉള്‍പ്പെടുത്തിയതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിനെ ബൈക്കുമായി ബന്ധിപ്പിക്കാന്‍ സഹായകമാകും. ഇതുവഴി പാട്ട് ആസ്വദിക്കാനും, ഫോണ്‍ ചെയ്യാനും, റൈഡിംഗ് ഡാറ്റകള്‍ രേഖപ്പെടുത്താനും സാധിക്കും.

Top