മഹാരാഷ്ട്രയില്‍ ബഹുനില ഫ്‌ലാറ്റ് തകര്‍ന്ന് വീണു; 70 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം

മഹാരാഷ്ട്രയിലെ റഡ്ഗഢില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് 70ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെട്ടിടത്തില്‍ മൊത്തം 45 ഫ്ലാറ്റുകളായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. റയ്ഗഢ് ജില്ലയിലെ കാജല്‍പുരയിലാണ് രാവിലെ ഏഴ് മണിയോടെ കെട്ടിടം നിലം പൊത്തിയത്. കഴിഞ്ഞ മാസം മുംബൈയിലും കെട്ടിടം തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചിരുന്നു.

Top