മള്‍ട്ടിസ്റ്റാര്‍ ചിത്രം അവരുടെ രാവുകള്‍ക്ക് ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്

ഷാനില്‍ മുഹമ്മദിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം അവരുടെ രാവുകള്‍ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. 130 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആദ്യവസാനം വരെ കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്.

ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഹണി റോസ് എന്നിവരരാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്.

ആഷിഖ്, സിദ്ധാര്‍ത്ഥ്, വിജയ് എന്നീ മുന്നു ചെറുപ്പക്കാര്‍ പുതിയൊരു സ്ഥലത്തെത്തുന്നതും തുടര്‍ന്നവര്‍ക്കവിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങളമാണ് ചിത്രത്തിന്റെ പ്രമേയം.

നെടുമുടി വേണു, അജു വര്‍ഗ്ഗീസ്, മുകേഷ്, ലെന, മിലാന പൗര്‍ണമി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഫിലിപ്‌സ് ആന്റ് ദ മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ സംവിധാനരംഗത്ത് എത്തിയ വ്യക്തിയാണ് ഷാനില്‍ മുഹമ്മദ്.

Top