അസമില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം; അന്വേഷണം ആരംഭിച്ചതായി അസം ഡി.ജി.പി

ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അസമില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം. എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലാണ് ആദ്യ സഫോടനം നടന്നത്. ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നുരാവിലെ സ്‌ഫോടനം നടന്നത്.

ശേഷം ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്കു സമീപം രണ്ടാമത്തെ സ്‌ഫോടനം നടക്കുകയായിരുന്നു. അതേസമയം സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു.

Top