തൃശ്ശൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി പൊലിഞ്ഞത് നാല് ജീവന്‍

തൃശൂര്‍: തൃശ്ശൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനപകടങ്ങളിലായി നാല് പേര്‍ മരിച്ചു. തൃശൂര്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണം വിട്ടു കുളത്തിലേക്കു മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. എറണാകുളം സ്വദേശി ബെന്നി ജോര്‍ജ് (54), ഭാര്യ ഷീല (50) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി.

പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്.

പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയില്‍ പുലര്‍ച്ചെ 2.40നാണ് അപകടം നടന്നത്. പരിക്ക് പറ്റി റോഡില്‍ കിടക്കുന്നത് കണ്ട് അപകടത്തില്‍പ്പെട്ടവരെ യാത്രക്കാര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണു രണ്ടു വാഹനാപകടങ്ങളും നടന്നത്.

Top