മള്‍ട്ടി മോഡ് ക്യാമറയുമായി ‘പാനസോണിക് പി91’ ; വില 6,490 രൂപ

പാനസോണിക് അടുത്തിടെ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ഏറ്റവും പുതിയതായി എത്തിയത് ബജറ്റ് നിരക്കിലുള്ള എലുഗ എ4 , എലുഗ 15 എന്നിവയാണ്.

ഇപ്പോള്‍ 6,490 രൂപ നിരക്കില്‍ പാനസോണിക് പി91 എന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.നീല, കറുപ്പ് ,സ്വര്‍ണ്ണ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

മള്‍ട്ടി മോഡ് ക്യാമറയാണ് പാനസോണിക് പി91ന്റെ പ്രധാന സവിശേഷത. വ്യത്യസ്ത മോഡുകളില്‍ വിവിധ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്താം.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക, ദൃശ്യങ്ങള്‍ തിരിച്ചറിയുക, സീന്‍ ഫ്രെയിം തിരഞ്ഞെടുക്കുക , ടൈം ലാപ്‌സ് റെക്കോര്‍ഡ് ചെയ്യുക, എക്‌സ്‌പോഷര്‍ വാല്യു ക്രമീകരിക്കുക , മികച്ച ഫോട്ടോകള്‍ എടുക്കുന്നതിന് പോര്‍ട്രേയ്റ്റ്,

പ്രൊഫഷല്‍ മോഡുകള്‍ ഉപയോഗിക്കുക തുടങ്ങി വ്യത്യസ്ത കാര്യങ്ങള്‍ മള്‍ട്ടി മോഡ് ക്യാമറക്കു ചെയ്യാന്‍ സാധിക്കും.

സ്മാര്‍ട്ട് ജെസ്റ്റര്‍, സ്മാര്‍ട്ട് ആക്ഷന്‍ എന്നിങ്ങനെ രണ്ട് സവിശേഷതകള്‍ ഫോണിലുണ്ട്.വില കുറവാണെങ്കിലും ആവശ്യമായ ഊര്‍ജവും പ്രവര്‍ത്തന ക്ഷമതയും സ്മാര്‍ട്ട് ഫോണിലുണ്ട്.

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8 എംപി റിയര്‍ ക്യാമറ, താഴ്ന്ന പ്രകാശത്തിലും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള 5 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് സ്മാര്‍ട്ട് ഫോണിലുള്ളത്.

കളര്‍, സ്‌കിന്‍, ഷാര്‍പ്‌നെസ്സ് എന്നിവ ക്രമീകരിക്കാനും വിശദാശംങ്ങള്‍ സ്വയം എടുത്തു കാണിക്കാനും ശേഷി ക്യാമറയ്ക്കുണ്ടെന്നു കമ്പനിപറഞ്ഞു.

ഡിവൈസില്‍ 5ഇഞ്ച് എച്ച്ഡി 720പി ഐപിഎസ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്.

128 ജിബി വരെ അധിക സ്‌റ്റോറേജ് സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് , ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണിലുണ്ട്.

6 മണിക്കൂര്‍ വരെ ഇന്റേണല്‍ ബ്രൗസിങും 9 മണിക്കൂര്‍ വരെ ഓഫ്‌ലൈന്‍ വീഡിയോ പ്ലെബാക്കും സാധ്യമാക്കാനുള്ള ശേഷി ബാറ്ററിയ്ക്കുണ്ടെന്നു കമ്പനി വ്യക്തമാക്കി.

Top