Mullapperiyar new dam CM meet PM

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഉടന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.

ഇന്ന് മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് പുതിയ അണക്കെട്ടിലൂടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവുമെന്ന് നിലപാട് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടി കവിഞ്ഞ സാഹചര്യത്തില്‍ കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി കേരളത്തിന്റെ ആശങ്ക അറിയിച്ചിരുന്നു.

Top