മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സംസ്ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നുമാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം.

സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

നാക്ക് പിഴച്ചുവെന്ന് മനസിലാക്കിയ മുല്ലപ്പള്ളി വേദിയില്‍ വച്ചു തന്നെ ഖേദം പ്രകടിപ്പിച്ചു. ചില കേന്ദ്രങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണ്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമില്ല. രാഷ്ട്രീയമായി ദുരുദ്ദേശം വെച്ചാണ് പ്രചാരണം നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top