തിരഞ്ഞെടുപ്പിലെ പ്രതീക്ഷ പങ്കുവച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം• തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗമാണ് കാണാനായത് എന്ന് മുല്ലപ്പളളി പറഞ്ഞു. സര്‍ക്കാരിനെതിരെ ജനം വിധിയെഴുതി.

മലബാറിലും സമാനസാഹചര്യമാണ്. കോവിഡ് വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top