നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി നേമം മണ്ഡലത്തെ കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ഥിയെയായിരിക്കും നേമത്ത് മത്സരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നേമത്തെ വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. കാരണം ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top