നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ താന്‍ ഒരു സ്ഥാനാര്‍ഥിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് താന്‍ ഇത് പറയുന്നുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

 

Top