തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ രാജി വെച്ചൊഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തന്റെ നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനേയും സംസ്ഥാനത്തെ മറ്റു നേതാക്കളേയും അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താന്‍ സ്ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാന്‍ഡ് അതിന് അനുമതി നല്‍കുകയേ വേണ്ടൂ. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.

Top