ബിനീഷ് കോടിയേരിക്കെതിരായ ഇഡി നടപടി ഗൗരവമുള്ളതെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത് ഗൗരവമുള്ള കാര്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളം ഭരിക്കുന്നത് കൊള്ള സംഘമാണ്. കേരളം കുറ്റവാളികളുടെ തലസ്ഥാനമായി മാറിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആത്മാഭിമാനം ഉണ്ടെങ്കില്‍ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയില്‍ നിന്ന് പുറത്തു വരണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ ദാസന്‍മാരായ ഉദ്യോഗസ്ഥരെ കൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. സിബിഐ വരുമെന്ന് അറിഞ്ഞാണ് വിജിലന്‍സിനെ കൊണ്ട് സെക്രട്ടേറിയറ്റില്‍ നിന്ന് ഫയലുകള്‍ മാറ്റിയത്. അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ മുഖ്യമന്ത്രി ഇരുമ്പഴിയ്ക്കുള്ളില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top