കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി അച്ചടക്കത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കല്ലാമലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ കെട്ടുറപ്പിന് വടകര കല്ലാമലയിലെ സ്ഥാനാര്‍ത്ഥി തടസമാണെങ്കില്‍ അത് നീക്കുന്നതിനായാണ് സ്ഥാനാര്‍ത്ഥിയോട് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top