കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കൂട്ടായ്മയാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിഒരു ആള്‍ക്കൂട്ടം അല്ല, മറിച്ച് ഒരു കൂട്ടായ്മ ആണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലര്‍ പറഞ്ഞു പരത്തുന്നുണ്ട്. മാറ്റം ആഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും ഐക്യം ഉണ്ടാകണം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നത് അഭ്യൂഹങ്ങളാണ്. ഹൈക്കമാന്‍ഡ് അത്തരം ഒരു ചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. പുതുമുഖങ്ങള്‍, സ്ത്രീകള്‍, ന്യൂനപക്ഷം എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യം ഉണ്ടാകും. സ്ഥാനാര്‍ഥി നിര്‍ണയം കുറ്റമറ്റ തരത്തിലുള്ളത് ആയിരിക്കും. സര്‍ക്കാര്‍ സകല ആള്‍ക്കാരെയും വെല്ലുവിളിക്കുന്നു. അഴിമതികളെ കമ്മീഷനെ വച്ച് വെള്ള പൂശാന്‍ ശ്രമിക്കുന്നു. ഇടത് മുന്നണി കണ്‍വീനര്‍ പറയുന്നത് വര്‍ഗീയതയാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Top