ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല; മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലീബീ ആരോപണത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് വിഷയദാരിദ്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഷംസീറിനെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് ആവശ്യപ്പെടില്ല. എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗുരുവായൂരില്‍ ബിജെപിയുമായി യുഡിഎഫ് കച്ചവടമുറപ്പിച്ച് കഴിഞ്ഞുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ എന്‍ എ ഖാദര്‍ ചില കാര്യങ്ങളില്‍ അനുകൂലമായി സംസാരിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപിക്കുന്നു. പഴയ ‘കോലീബി’ സഖ്യത്തിന്റെ വിശാലമായ രൂപമാണ് കേരളത്തിലുള്ളതെന്നും യുഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് കാര്യങ്ങള്‍ നീക്കിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

Top