കേരളത്തില്‍ സിപിഎമ്മിന്റെ സമരം നനഞ്ഞ പടക്കംപോലെ; ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മിന്റെ സമരം നനഞ്ഞ പടക്കമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമാണ്. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗവര്‍ണര്‍ക്കെതിരെ പറയാനും മുഖ്യമന്ത്രി തയ്യാറല്ല. മനുഷ്യ ചങ്ങല നാണക്കേടാണ്. ഹിന്ദുക്കളെവിടെയാണ് നില്‍ക്കുന്നതെന്ന് ഇന്റലിജന്‍സ് മേധാവിയോട് അന്വേഷിച്ച ആളാണ് മുഖ്യമന്ത്രിയെന്നും മുല്ലുപ്പള്ളി പറഞ്ഞു.

മതിലുകളല്ല മതിലില്ലാത്ത ലോകത്തെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

Top