പാലാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുല്ലപ്പള്ളി

പാലാ : പാലാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയത്തിന്റെ പട്ടികയാണ് പിണറായി വിജയന്‍ പ്രസംഗിക്കുന്നത്. ശുദ്ധമായ രാഷ്ട്രീയം പറഞ്ഞുതന്നെ യുഡിഎഫ് ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്നും ഇതേ സമീപനം തന്നെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ആഗോളവല്‍ക്കരണം വലിയ അഭിവൃദ്ധി ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസും യുഡിഎഫും പ്രചരിപ്പിച്ചെന്നും എന്നാല്‍, വലിയ തകര്‍ച്ച ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.

യുഡിഎഫിന്റെ ഭരണകാലത്ത് 131 കോടി രൂപ നഷ്ടത്തിലായിരുന്ന സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 258 കോടി രൂപ ലാഭത്തിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top