mullappally ramachandran

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാത്തിനെ തുടര്‍ന്ന് മുന്‍ മന്ത്രിയും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടും.

ശനിയാഴ്ചയാണ്, മുല്ലപ്പള്ളിയുടെ മണ്ഡലമായ വടകര അടക്കമുള്ള ജില്ലയിലെ സ്ഥലങ്ങളില്‍ ജനരക്ഷായാത്രയ്ക്ക് സ്വീകരണം നല്‍കിയത്. എന്നാല്‍.

സ്ഥലത്തുണ്ടായിരുന്നിട്ടും മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തിരക്കുകള്‍ കാരണമാണ് മുല്ലപ്പള്ളി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.

അതേസമയം, യോഗത്തില്‍ പങ്കെടുക്കാത്ത നടപടിയെ കെ.പി.സി.സി ഗൗരവമായാണ് കാണുന്നത്. പുന:സംഘടനയുമായി ബന്ധപ്പെട്ട് സുധീരനുമായുള്ള ശീതസമരമാണ് മുല്ലപ്പള്ളി വിട്ടു നിന്നതിന് കാരണമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചവര്‍ക്ക് പുന:സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാതെ പോയതും ഭിന്നതകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Top