അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഇതിലധികം ഒരു സമിതിക്ക് മുന്നിലും ഒന്നും പറയാനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

 

Top