മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാരിന്‌റെ ശ്രമം അംഗീകരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്കെതിരെ ഇപ്പോള്‍ സ്വീകരിച്ച നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ മറവിലുള്ള ഇത്തരം നടപടികളോട് കോണ്‍ഗ്രസ് ശക്തമായി ചെറുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top