മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്നു; ഉടന്‍ രാജി വെച്ചേക്കും

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.

നിലവിലുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന്റെ ഭാഗമായി രാജി വെയ്ക്കും. ഹൈക്കമാന്‍ഡ് പട്ടികയില്‍ കെ.സുധാകരനാണ് മുന്നില്‍. മറ്റെല്ലാ പരിഗണനകള്‍ക്കും അപ്പുറം പ്രവര്‍ത്തകരെ സജീവമാക്കാന്‍ കെ.സുധാകരന് കഴിയും എന്ന് ദേശീയ നേതൃത്വം കരുതുന്നു.

 

Top