നഷ്ടപരിഹാരം കൊടുത്തതോടെ സര്‍ക്കാര്‍ കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതോടെ സര്‍ക്കാര്‍ കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്രത്തില്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച മതേതര ഐക്യ മുന്നണി തകര്‍ത്തത് പിണറായി വിജയനും കേരളത്തിലെ പിബി അംഗങ്ങളും ചേര്‍ന്നാണെന്നും, ഇടതു പക്ഷം ആശയമില്ലാതെ ഇരുട്ടില്‍ തപ്പുകയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

കേരളത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് മദയാനകളെപ്പോലെയാണ്. മുഖ്യമന്ത്രി ലണ്ടനില്‍ പോയത് മസാല ബോണ്ട് വില്‍ക്കാനല്ല,മസാല ബോണ്ട വില്‍ക്കാനാണ്. പിണറായി വിജയന്‍ – നരേന്ദ്രമോദി സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ പോരാട്ടമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്നും മുല്ലപ്പള്ളി ആഹ്വാനം ചെയ്തു.

Top