സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനു ശേഷം മാത്രം നടപടി; മുല്ലപ്പള്ളി വിഷയത്തില്‍ ഡിജിപി

BAHRA-DGP

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഉത്തരവ് ലഭിച്ചതിനു ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് ഡിജിപി പറഞ്ഞു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപോലെ ബെഹ്‌റ പെരുമാറുന്നുവെന്ന മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ടാണ് ബെഹ്‌റ സര്‍ക്കാരിന് കത്ത് അയച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്‌റ പെരുമാറുന്നു. ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഡിജിപി സഹായം നല്‍കുന്നു. എന്നിങ്ങനെയായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.

Top