പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും: മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനങ്ങളോട് മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നും മുല്ലപ്പള്ളി ആവശ്യമുന്നയിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കെപിസിസി പ്രമേയം പാസാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടും മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടുമാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം നടപ്പാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തീരുമാനം നീട്ടിക്കൊണ്ടു പോകരുതെന്നാണ് തന്റെ അഭിപ്രായം. ഇത് സംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായം പറയേണ്ടിയിരുന്നത് പാര്‍ട്ടി വേദികളിലാണ്. തരൂരിന്റെയും തന്റെയും നിലപാടുകള്‍ ഒന്നല്ല. കോണ്‍ഗ്രസ് അനാഥമായി എന്ന് പറയുന്നത് തെറ്റാണ്, മുല്ലപ്പള്ളി വ്യക്തമാക്കി.

Top