പാലായിലെ തോല്‍വിക്ക് പിന്നില്‍ കേരളാകോണ്‍ഗ്രസിലെ തമ്മിലടി; വിമര്‍ശിച്ച് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നില്‍ കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആദ്യ അവസാനം നില നിന്നത് യുഡിഎഫിന്റെ വിജയത്തിന് വിഘാതം സൃഷ്ടിച്ചെന്നും ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാലായിലേത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സാങ്കേതികമായ ഒരു പരാജയമാണ്. യുഡിഎഫിന്റെ അടിത്തറയില്‍ യാതൊരു വിള്ളലും ഉണ്ടായിട്ടില്ല. ഒരു ഘടകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിധികളുണ്ട്, മുല്ലപ്പള്ളി വ്യക്തമാക്കി.

പാലായില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്.

Top