കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം താന്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആ റിപ്പോര്‍ട്ടില്‍ ഇനി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന കാര്യം താന്‍ വ്യക്തമാക്കിയിരുന്നു. കെപിസിസിയില്‍ പുതിയ സംവിധാനം ഉടനെ വരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോൽവിക്ക് പരിപൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. സോണിയക്ക് അയച്ച റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും താന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന അശോക് ചവാന്‍ കമ്മിറ്റിയോട് പുതുതായി പറയാന്‍ ഒന്നുമില്ല. അതിനാല്‍ സോണിയക്ക് നല്‍കിയ റിപ്പോര്‍ട്ട് അദ്ദേഹത്തിനും അയച്ചു കൊടുത്തു. രാഷ്ട്രീയ കാര്യസമിതി ഉള്‍പ്പടെ പാര്‍ട്ടിയുടെ ഒരു യോഗവും ഇനി വിളിക്കാന്‍ ധാര്‍മ്മികമായി തനിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

Top