കെപിസിസി പുനഃസംഘടന; അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് തന്നോട് പോലും ചര്‍ച്ച ചെയ്തില്ലെന്ന് വിമര്‍ശനം. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല. രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

മാധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ അറിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.രാജ്യസഭയിലേക്ക് ഇനി ഇല്ലെന്ന് എ.കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തോടും എ.കെ ആന്റണി ഇക്കാര്യം പറഞ്ഞിരുന്നു. എ.കെ ആന്റണിക്ക് പകരം ആരെ മത്സരിപ്പിക്കുമെന്ന ആലോചന കെ.പി.സി.സി നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Top