സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ; അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജയിലില്‍ നിന്ന് ശബ്ദസന്ദേശം എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി ഭയപ്പെട്ടിരിക്കുന്നു. ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയിലേക്ക് എത്തിച്ചേരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top