കെ.എം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെ; മുല്ലപ്പള്ളി

തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജിലന്‍സിന്റേത് ആത്മാര്‍ത്ഥമായ അന്വേഷണം ആണെങ്കില്‍ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകള്‍ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് അഴീക്കോട്ടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരമെന്ന് വിശദീകരണം. വിദേശയാത്രയുമായി ബന്ധപ്പെട്ട ഷാജിയുടെ പാസ്പോര്‍ട്ട് രേഖകളും വിജിലന്‍സ് ശേഖരിച്ചു. 400 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

 

Top