മത്സരിക്കാനില്ല; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലീഗിനെ കുറിച്ചുള്ള എ വിജയരാഘവന്റെ പരാമര്‍ശം സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും തന്റെ ലക്ഷ്യം കോണ്‍ഗ്രസിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മത്സരിക്കാതെ യുഡിഎഫ് വിജയം ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

Top