സംസ്ഥാനത്ത് ബാറുകളുടെ വസന്തമെന്ന് മുല്ലപ്പള്ളി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി സകല അഴിമതിയുടെയും കേന്ദ്ര ബിന്ദുവാണ്.

വലിയ ആദര്‍ശ പ്രസംഗമാണ് അദ്ദേഹം നടത്തുന്നത്. മദ്യമുക്ത കേരളമെന്ന് നടീനടന്മാരെ ഉപയോഗിച്ച് പരസ്യം ചെയ്തവര്‍ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ബാറുകളുടെ വസന്തമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

Top