മോദിയാണോ രാഹുലാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കോഴിക്കോട്: നരേന്ദ്രമോദിയാണോ രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാകേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. 20 കര്‍ഷകര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്തു. ഇതിന് മുഖ്യമന്ത്രി പിണറായി മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന്റെ കര്‍ഷക റാലി പരിഹാസ്യമാണെന്നും എല്‍ഡിഎഫിന്റെ റോഡ് ഷോ പരാജയമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top