മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെയാണ് സസ്‌പെന്‍സ് ചെയ്തത്.

വിവാദ ഉത്തരവിറക്കിയത് ബെന്നിച്ചന്‍ തോമസായിരുന്നു. മരം മുറിയില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അജണ്ടക്ക് പുറത്തുളള ഇനമായാണ് മുഖ്യമന്ത്രി മരം മുറി കൊണ്ടുവന്നത്. അജണ്ട ചര്‍ച്ചക്കെടുത്തപ്പോള്‍ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ തമിഴ്‌നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തില്‍ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Top