മുല്ലപ്പെരിയാര്‍ മരംമുറി; ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തെ മരം മുറിച്ചു മാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവു പുറത്തിറക്കിയ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

ബെന്നിച്ചന്‍ തോമസ് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവര്‍ത്തിച്ചെന്നും ഉത്തരവില്‍ പറയുന്നു. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.

 

 

Top