Mullaperiyar Water Level Reaches 140 Feet

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടരേഖയും കടന്നു 140.1 അടിയായി. ഇതേതുടര്‍ന്നു തമിഴ്‌നാട് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തേനി, ഇടുക്കി ജില്ലാ കളക്ടറുമാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ മഴയെത്തുടര്‍ന്നു നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു കുറച്ചതുമാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്.

ജലനിരപ്പു 140 അടിയാകുമ്പോള്‍ വെള്ളം താഴേക്ക് ഒഴുക്കിവിടാതെ വൈഗ അണക്കെട്ടിലൂടെ ഒഴുക്കിവിടണമെന്നു തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലമായിരുന്നെങ്കിലും നീരൊഴുക്ക് ശക്തമാണ്.

Top