മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ; നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ച്. അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ തമിഴ്‌നാടുമായി ഉഭയകക്ഷി സമ്മതത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമസഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച്‌ അഹമ്മദ് കബീര്‍ എംഎല്‍എ നോട്ടീസ് നല്‍കി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷ ബഹളം രൂക്ഷം.

പ്രതിപക്ഷത്തിന്റെ സമീപനം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തില്‍ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരികണം അല്ലെങ്കില്‍ സഭ ബഹിഷ്കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

Top