മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായി ; ഉപസമിതി യോഗം ഇന്ന് കുമളിയില്‍

കുമളി: ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയിലെത്തി. മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ഇന്ന് കുമളിയില്‍ ചേരുന്നുണ്ട്. അണക്കെട്ടിന്റെ മേല്‍നോട്ട ചുമതലയുള്ള സമിതികളുടെ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണു വീണ്ടും സന്ദര്‍ശനം.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോതില്‍ മാറ്റമില്ല. ടൈഗര്‍ റിസര്‍വിനുളളിലെ അരുവികളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. സുപ്രീംകോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താനുള്ള സ്പില്‍വേ ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവല്‍ ഇതുവരെ കേരളത്തിനു ലഭിച്ചിട്ടുമില്ല. ഇന്നത്തെ ഉപസമിതിയോഗത്തില്‍ ഇതു ചര്‍ച്ചയായേക്കും.

Top