മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി. ഡാം തുറക്കേണ്ടത് തമിഴ്‌നാടാണ്. ഡാം തുറക്കുന്നതിന്റെ നിയന്ത്രണം അവര്‍ക്കാണെന്നും ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top