മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഉടന്‍ തീരുമാനമെടുക്കില്ലെന്ന് സൂചന

ചെന്നൈ : ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത് എന്നാണ് വിവരം.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി കടന്നെന്നും അധിക ജലം ഉടനെതന്നെ വൈഗൈ അണക്കെട്ടിലേക്ക് തിരിച്ചു വിടണമെന്നും കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധിയാണ് അടിസ്ഥാന ഘടകമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.

Top