മുല്ലപ്പെരിയാര്‍ ബേബി ഡാമിനു ഭീഷണിയായി ചോര്‍ച്ചയില്‍ വര്‍ധനവ് !

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന്റെ അടിഭാഗത്ത് ചോര്‍ച്ച വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ സംഭരണിയില്‍ ജലനിരപ്പ് 115 അടിക്കു മുകളിലെത്തുമ്പോഴാണ് ബേബി ഡാമിന്റെ അടിത്തട്ടില്‍ വെള്ളമെത്തുന്നത്. ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്നാടും അംഗീകരിച്ചിട്ടുണ്ട്.

മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അനുദിനം കുറയുന്നുണ്ടെന്നും തല്‍ക്കാലം ബേബിഡാമിന് ഭീഷണിയില്ലെന്നാണ് തമിഴ്നാടിന്റെ വിലയിരുത്തല്‍.

Top