മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അദ്ധ്യക്ഷനാകും, പ്രഖ്യാപനം ഉടൻ

mullappally

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അദ്ധ്യക്ഷനാകും. രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് വിവരം.

എം.ഐ ഷാനവാസ്, കെ. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. മുരളീധരനാണ് പ്രചാരണ സമിതി അധ്യക്ഷന്‍. യുഡിഎഫ് കണ്‍വീനറായി ബെന്നിബഹനാനെയും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് മുതല്‍ ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.

ഉ​മ്മ​ന്‍​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യും പാ​ര്‍​ട്ടി എം.​പി.​മാ​രു​മാ​യും രാ​ഹു​ല്‍ ഗാ​ന്ധി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പാ​ര്‍​ട്ടി എം​പി​മാ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​യാ​ണ്‌ നി​ര്‍​ദേ​ശി​ച്ച​ത്.

Top