തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

കോഴിക്കോട്: വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

പരാതി ഉന്നയിച്ച ആള്‍ക്കെതിരെ കേസെടുത്ത സംഭവം കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് പോലും അസഹിഷ്ണുതയോടെ പെരുമാറുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. തലശ്ശേരിയിലും കൂത്തുപറമ്പിലുമടക്കം പി ജയരാജന്റെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നു, മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു.

Top