രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സ്; ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുല്ലപ്പള്ളി

mullappally

ന്യൂഡല്‍ഹി: ഇന്ന് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് നവോത്ഥാന മതിലെന്ന രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പിണറായി ഉറക്കമിളച്ചു നടത്തിയ നാടകമാണ് ഇതെന്നും വനിതാ മതില്‍ കെട്ടാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ യുവതീപ്രവേശനത്തിന്റെ ആസൂത്രണം തുടങ്ങിയിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഭരണം പരാജയപ്പെടുമ്പോള്‍ ഭരണാധികാരികള്‍ കലാപം ഉണ്ടാക്കി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതാണ്. മഹാ പ്രളയത്തിന്റെ പുനര്‍ നിര്‍മ്മിതിയില്‍ സര്‍ക്കാര്‍ പരാജയമാണ്. അത് മറയ്ക്കുന്നതിനാണ് യുവതീ പ്രവേശനം മുല്ലപ്പള്ളി വ്യക്തമാക്കി.

Top