പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ടെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആറ് ഉപതെരഞ്ഞെടുപ്പുകളാണ് നടക്കുന്നതെന്നും അതിന്റെ ആദ്യ ഘട്ടമായിട്ടാണ് പാലാ ഉപതെരഞ്ഞെടുപ്പിനെ നോക്കി കാണുന്നതെന്നും ഇത്തവണ യു.ഡി.എഫ് സിക്‌സറടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലായില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. തികഞ്ഞ ഐക്യത്തോടു കൂടി മുമ്പോട്ടു പോകും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച യു.ഡി.എഫിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Top