താക്കോല്‍ ഏല്‍പ്പിച്ചപ്പോള്‍ മോഷണം നടന്നു; മോദിയെ പരിഹസിച്ച് മുല്ലപ്പള്ളി

Mullapally Ramachandran

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റഫാല്‍ ഇടപാടിനെയും ബന്ധപ്പെടുത്തി പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കാവല്‍ക്കാരന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പ്പിച്ചപ്പോള്‍ മോഷണം നടന്നുവെന്നാണ് മുല്ലപ്പള്ളി വിമര്‍ശിച്ചത്.

റഫാല്‍ ഇടപാടില്‍ 48,000 കോടിയോളം രൂപയുടെ അഴിമതി നടന്നതിന്റെ തെളിവുകളാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടു വന്നതെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) 108 വിമാനങ്ങളുടെ കരാര്‍ ലഭിക്കുന്ന വിധത്തിലായിരുന്നു യുപിഎ സര്‍ക്കാര്‍ റഫാല്‍ ഇടപാട് ആസൂത്രണം ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാല്‍, മോദി അധികാരത്തില്‍ എത്തിയതോടെ അതു റദ്ദാക്കിയെന്നും അതിന്റെ കാരണത്തെക്കുറിച്ച് മോദി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top