പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവാണ് മുല്ലപ്പള്ളിയെന്ന് എംഎം ഹസന്‍

HASSAN

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവാണെന്ന് വ്യക്തമാക്കി എം.എം.ഹസന്‍ രംഗത്ത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യമുള്ള ഊര്‍ജസ്വലനായ നേതാവാണ് മുല്ലപ്പള്ളിയെന്നും പുതിയ നേതൃത്വത്തിന് തെരഞ്ഞെടുപ്പ് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

18 മാസക്കാലം കെപിസിസി അധ്യക്ഷ പദവിയിലിരുന്ന താന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളാണ് സ്വീകരിച്ചിരുന്നത്. പാര്‍ട്ടിയില്‍ സമാധാന പൂര്‍ണമായ അന്തരീക്ഷമാണ് തന്റെ കാലത്ത് ഉണ്ടായിരുന്നതെന്നും ജനമോചന യാത്രയും കുടുംബ സംഗമങ്ങളും വിജയകരമായി നടത്താന്‍ തനിക്ക് കഴിഞ്ഞെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Top